മുല്ലപ്പെരിയാര്‍:മേല്‍നോട്ട സമിതി രൂപവല്‍കരിച്ചു

Posted on: July 2, 2014 3:03 pm | Last updated: July 3, 2014 at 12:00 am

mullapperiyarന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കാനുള്ള സമിതിയെ കേന്ദ്ര സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചു.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ളതാണ് മൂന്നംഗ സമിതി.ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എഞ്ചിനീയര്‍ എല്‍എവി നാഥനാണ് അധ്യക്ഷന്‍.കേരള ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എം സായ്കുമാര്‍ എന്നിവരാണ് അംഗങ്ങള്‍.
തേക്കടിയിലാണ് സമിതി ഓഫീസ്.അണക്കെട്ടിന്റെ സുരക്ഷക്ക് ഭീഷണിയുണ്ടാകുന്ന അടിയന്തര സാഹചര്യത്തില്‍ സമിതി സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കണം.കേരളവും തമിഴ്‌നാടും സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണം.യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ അന്തിമ തീരുമാനം സമിതി അധ്യക്ഷന്റേതായിരിക്കും.സമിതിയുടെ പ്രവര്‍ത്തനത്തിന് വേണ്ട മുഴുവന്‍ ചിലവും തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കണം.
അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ കേരളം റിവ്യൂ ഹരജി നല്‍കിയിട്ടുണ്ട്.