മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് മാപ്പ് ചോദിച്ച് കെജരിവാള്‍

Posted on: May 21, 2014 5:00 pm | Last updated: May 21, 2014 at 5:01 pm

kejriന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം പൊടുന്നനെ രാജിവെച്ചതിന് ജനങ്ങളോട് മാപ്പ് ചോദിച്ച് കെജരിവാള്‍ രംഗത്ത്. ജനങ്ങള്‍ തന്ന അധികാരം അവരുടെ സമ്മതമില്ലാതെ പെട്ടെന്ന് ഉപേക്ഷിച്ചത് തനിക്ക് പറ്റിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജിയല്ലാതെ മറ്റൊരു വഴിയും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അത്തരമൊരു തീരുമാനമെടുത്തത്. ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.