100 കിലോ മ്ലാവിറച്ചിയുമായി വിദ്യാര്‍ഥിയടക്കം നാലുപേര്‍ അറസ്റ്റില്‍

Posted on: May 10, 2014 11:06 am | Last updated: May 10, 2014 at 11:06 am
SHARE

പത്തനംതിട്ട: നുറ് കിലോ മ്ലാവിച്ചിയുമായി വിദ്യാര്‍ഥിയടക്കം നാലുപേരെ പോലിസ് ക്‌സറ്റഡിയിലെടുത്തു. സീതത്തോട് ഗുരുനാഥന്‍മണ്ണ് താമശേരിയില്‍ സുനില്‍ കുമാര്‍ (48), കാഞ്ഞിരപ്പള്ളിയില്‍ തട്ടിമുക്കം പുഞ്ചിരക്കടവില്‍ ഷെരീഫ് (48), കാഞ്ഞിരപ്പള്ളി പട്ടിയൂര്‍ക്കാവില്‍ കല്ലേലിയില്‍ ഫസിലി (40) മകന്‍ റാഫി(17) എന്നിവരെയാണ് ഷാഡോ പോലിസ് പിടികൂടിയത്. ഇന്ന് രാവിലെ 8.30 ഓടെ തിരുവല്ല കുമ്പഴ റോഡില്‍ നന്നുവക്കാടിന് സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന 35 പൊതികളിലാണ് മാംസം സൂക്ഷിച്ചിരുന്നത്. ഡി.വൈ.എസ്.പി ഇന്‍ ചാര്‍ജ് നസീറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ പിടികൂടിയത്.