ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ എസ് എസ് എഫ് പ്രക്ഷോഭത്തിലേക്ക്‌

Posted on: May 8, 2014 6:00 am | Last updated: May 8, 2014 at 4:47 pm

പാലക്കാട്: സംസ്ഥാനത്ത് സമ്പൂര്‍ണ്ണമദ്യ നിരോധനം നടപ്പാക്കുന്നതിന് പകരം സുപ്രീം കോടതി നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അടച്ച് പൂട്ടിയ 418 ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ എസ് എസ് എഫ് പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ‘ാഗമായി നാളെ വൈകീട്ട് നാലിന് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫി അരിയൂരും ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാടും അറിയിച്ചു.
ചൂതാട്ടം, മദ്യം തുടങ്ങി സാമൂഹിക വിപത്തുകള്‍ക്കെതിരെ എസ് എസ് എഫ് ബോധവത്ക്കരണ ക്യാമ്പുകളും പ്രക്ഷോഭങ്ങളും നടത്തിവരികയാണ്.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ സമരത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
ഏതാനും തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതിന്റെ പേരില്‍ ലക്ഷോപലക്ഷം കൂടുംബങ്ങളെ തകര്‍ച്ചയുടെയും ആത്മഹത്യയുടെയും വക്കിലെത്തിലെത്തിക്കുന്ന മദ്യശാലകളും വിതരണ കേന്ദ്രങ്ങളും നിര്‍ത്തുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ‘പരിപാടികളുമായി എസ് എസ് എഫ് മുന്നോട്ട് പോകുമെന്നും നേതാക്കള്‍ അറിയിച്ചു. നാളെ നടക്കുന്ന സായാഹ്ന ധര്‍ണയില്‍ തൃത്താലയില്‍ ഫൈസല്‍ സഖാഫി കൂടല്ലൂര്‍, ജാബിര്‍ സഖാഫി മപ്പാട്ടുകര, നാസര്‍ സ്വാദിഖ് സഖാഫി, പട്ടാമ്പിയില്‍ യൂസ്ഫ് സഖാഫി, ആബീദ് സഖാഫി, യാക്കൂബ് പൈലിപ്പുറം, ഒറ്റപ്പാലത്ത് സൈതലവി പൂതക്കാട്, റഫീഖ് കയിലിയാട്, നൗഫേല്‍ പാവുക്കോണം, മണ്ണാര്‍ക്കാട് പി സി അശറഫ് സഖാഫി അരിയൂര്‍, അമാനുള്ള കിളിരാനി, ഷഫീഖ് അല്‍ഹസനി കൊമ്പം, പാലക്കാട് അബ്ദുറഹ് മാന്‍ ജൗഹ് രി, തൗഫീഖ് അല്‍ഹസനി, ശബീര്‍ മേപ്പറമ്പ്, ആലത്തൂര്‍ നവാസ് പഴമ്പാലക്കോട്, റശീദ്് പുതുക്കോട്, അബ്ദുള്‍ ബാരി, കൊല്ലങ്കോട് ബശീര്‍ സഖാഫി വണ്ടിത്താവളം, ഫാസില്‍ നണ്ടന്‍കിഴായ്, ജലാലുദ്ദീന്‍ ഉലൂമി പങ്കെടുക്കും.
ധര്‍ണ വിജയിപ്പിക്കാന്‍ മുഴുവന്‍ എസ് എസ് എഫ് പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.