യുവതി തൂങ്ങി മരിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി മൂലമെന്ന്

Posted on: April 26, 2014 8:16 am | Last updated: April 26, 2014 at 8:16 am

എടപ്പാള്‍: ചങ്ങരംകുളം സ്റ്റേഷനില്‍ യുവതി തൂങ്ങി മരിച്ച സംഭവം ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി മൂലമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.
മാണൂര്‍ സ്വദേശി ഹനീഷ (23) സ്റ്റഷനകത്ത് തൂങ്ങിമരിച്ചതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് സ്റ്റേഷനിലെത്തിയ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അനീഷയെ മാനസികമായി പീഡിപ്പച്ചതു മൂലമാണ് ആത്ഹത്യ ചെയ്തതെന്നും ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊന്നാനി ലോക്‌സഭാ മണ്ഡലം വൈസ് പ്രസിഡന്റ് ഇ പി രാജീവ് അഭ്യന്തര മന്ത്രി രാമേശ് ചെന്നിത്തക്ക് പരാതി നല്‍കിയിരിക്കുകയാണ്. നന്നംമുക്ക് സ്വദേശിയായ യുവതി ബസില്‍ യാത്ര ചെയ്യുന്നതിനിടെ അവരുടെ ബാഗില്‍ നിന്നും സ്വര്‍ണാഭരണവും രണ്ട് എ ടി എം കാര്‍ഡുകള്‍ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് ഹനീഷ പോലീസ് കസ്റ്റഡിയിലാകുന്നത്.
മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ വിവിധ ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയതിന് ശേഷം ബാക്കി വന്ന സ്വര്‍ണവും എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിച്ച പണത്തില്‍ നിന്ന് ചിലവാക്കിയ സംഖ്യ കഴിച്ചുള്ള പണവും തിരികെ ലഭിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന ധാരണ പോലീസ് കസ്റ്റഡിയിലിരക്കെ ഹനീഷയുമായി ഉണ്ടാക്കിയതായി ചില സൂചനയുണ്ട്. ഈ ധാരണ പരാതിക്കാര്‍ക്കും സമ്മതമായിരുന്നെന്നാണ് ലഭ്യമാക്കുന്ന വിവരം. ഇതിനിടയിലാണ് പുലര്‍ച്ചെ നാലിന് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ എത്തുന്നതും കളവ് നടത്തിയെന്നാരോപണമുള്ള ഹനീഷയെ മാനസികമായി പീഡിപ്പിച്ചതെന്നുമാണ് ആരോപണം.