മധുരയില്‍ പ്രചാരണത്തിന് സ്റ്റാലിനെത്തുന്നു

    Posted on: April 20, 2014 12:14 am | Last updated: April 20, 2014 at 12:14 am

    mk-stalinമധുര: അഴഗിരിയുടെ തട്ടകമായ മധുരയില്‍ ഡി എം കെക്ക് വേണ്ടി പ്രചാരണത്തിന് സ്റ്റാലിനെത്തുന്നു. അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് കരുണാനിധിയുടെ മകനും പിന്‍ഗാമിയുമായ സ്റ്റാലിന്റെ ദൗത്യം. മധുര മേഖലയില്‍ അഴഗിരിയായിരുന്നു ഡി എം കെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. കരുണാനിധി പോലും ഇവിടേക്ക് വരുന്നത് വിരളമായിരുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സ്റ്റാലിനെ പിന്‍ഗാമിയായി പിതാവ് പ്രഖ്യാപിച്ചതോടെയാണ് അഴഗിരി പാര്‍ട്ടിയുമായി അകന്നത്. ഇന്ന് വൈകീട്ട് മൂന്നിനാണ് മധുര മണ്ഡലം ഡി എം കെ സ്ഥാനാര്‍ഥി വേലുച്ചാമിക്ക് വേണ്ടി പ്രചാരണത്തിന് സ്റ്റാലിനെത്തുന്നത്. മേലൂര്‍, ഒത്തക്കടൈ, പി പി കുളം, ചെല്ലൂര്‍, ജയ്ഹിന്ദ് പുരം, ഇസ്മാഈല്‍പുരം എന്നിവിടങ്ങളിലും അദ്ദേഹം പ്രചാരണം നടത്തും. രാത്രി എട്ടരയോടെ ആണയൂരിലാണ് സമാപനം.