വാഷിംഗ്ടണ്‍: അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കമ്പ്യൂട്ടര്‍ തകരാറിലായി. അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പുറത്തുളള റൊബോട്ടുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കമ്പ്യൂട്ടറാണ് പണിമുടക്കിയത്. അടുത്തയാഴ്ച വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട നാസയുടെ സ്‌പേസ് എക്‌സ് പേടകത്തിന്റെ വിക്ഷേപണം നീട്ടിവെക്കേണ്ടിവരും.
നിലയത്തിന്റെ പുറത്തുളള ബാക്കപ്പ് കമ്പ്യൂട്ടറിനാണ് തകരാറ് സംഭവിച്ചത്. അതേസമയം നിലയത്തിനുളളിലെ ശാസ്ത്രജ്ഞന്‍മാരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് നാസ വൃത്തങ്ങള്‍ അറിയിച്ചു.