Connect with us

Ongoing News

പി എസ് സി അപേക്ഷ: ഫോട്ടോയിലെ ന്യൂനത പരിഹരിക്കാന്‍ അവസരം

Published

|

Last Updated

തിരുവനന്തപുരം: വണ്‍ടൈം രജിസ്‌ട്രേഷന്‍ വഴി അയച്ച അപേക്ഷകളില്‍ പേര്, ഫോട്ടോ എടുത്ത തീയതി, നിശ്ചിത അളവ് എന്നിവ ഇല്ലാത്ത ഫോട്ടോ ഉള്‍പ്പെടുത്തിയ ഉദേ്യാഗാര്‍ഥികള്‍ക്ക് വണ്‍ ടൈം സെറ്റില്‍മെന്റ് വഴി പരിഹാരം കാണുന്നതിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അവസരം നല്‍കുന്നു. ഉദേ്യാഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വണ്‍ ടൈം സെറ്റില്‍മെന്റിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേരും ഫോട്ടോ എടുത്ത തീയതി ഇല്ലാത്തതും നിശ്ചിത സൈസ് അല്ലാത്തതുമായ ഫോട്ടോകള്‍ക്കു പകരം, ഈ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ടുള്ള പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഫോട്ടോകള്‍ക്കായുള്ള എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നതായിരിക്കണം പുതിയ ഫോട്ടോ. ഒരു തവണ മാത്രമേ ഇത്തരത്തില്‍ ഫോട്ടോ മാറ്റാന്‍ അവസരം ലഭിക്കുകയുള്ളു എന്നതിനാല്‍ വളരെ ശ്രദ്ധാപൂര്‍വം ഇത് ചെയ്യണം. 2014 മെയ് 15 വരെയാണ് ഇതിനുള്ള അവസരം. അപേക്ഷ അയക്കേണ്ട അവസാന തീയതി കഴിഞ്ഞതും എന്നാല്‍ സെലക്ഷന്‍ നടപടികള്‍ ആരംഭിക്കാത്തതുമായ വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിച്ച തസ്തികകള്‍ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.