തെരെഞ്ഞെടുപ്പ് സര്‍വേകള്‍ കോര്‍പറേറ്റ് കര്‍സേവയെന്ന് പിണറായി വജയന്‍

Posted on: April 2, 2014 3:21 pm | Last updated: April 2, 2014 at 3:49 pm

pinarayi-vijayanകോഴിക്കോട്: തെരെഞ്ഞെടുപ്പ് സര്‍വേകള്‍ കോര്‍പറേറ്റ് കര്‍സേവയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോര്‍പറേറ്റുകളുടെ അജണ്ട പ്രകാരമാണ് സര്‍വേകള്‍ പുറത്തുവരുന്നത്. കേരളത്തില്‍ വരുന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റു പോലും നേടില്ല. കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും മനസ്സ് എല്‍ ഡി എഫിനൊപ്പമാണെന്നും പിണറായി കോഴിക്കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

ഹാറൂണ്‍ റഷീദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ നിന്ന് മുമ്പ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി പരമാര്‍ശമുണ്ടായിട്ടുണ്ട്. കോടതിയുടെ പരമാര്‍ശം തങ്ങള്‍ക്ക് പ്രതികൂലമായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ജഡ്ജിക്കെതിരെ തിരിയുകയാണ്. കോടിയേരി ജഡ്ജിയെ കണ്ടതില്‍ തെറ്റില്ല. കോടിയേരിയുടെ പേരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മകളുടെ കല്യാണം പറയുക എന്നത് സാധാരണ നടക്കുന്നതാണ്. അത് വിവാദ വിഷയമാക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.