റിസര്‍വ് ബേങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു

Posted on: April 1, 2014 11:25 am | Last updated: April 1, 2014 at 3:37 pm

rbi-bank3

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) പുതിയ പണ-വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിനിര്‍ത്തി. രൂപയുടെ മൂല്യത്തില്‍ മെച്ചമുണ്ടായതാണ് പലിശനിരക്കില്‍ മാറ്റം വരുത്താത്തത്. റിപ്പോ നിരക്ക് 8 ശതമാനായും റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനമായും കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് നയം പ്രഖ്യാപിച്ചത്.