Connect with us

National

വി എസ് വിഷയത്തില്‍ ചര്‍ച്ച തിരഞ്ഞെടുപ്പിന് ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎമ്മിനുള്ളിലെ സംഘടനാ പ്രശ്‌നങ്ങള്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പൂര്‍ണമായി സജ്ജമാവുകയാണ് വേണ്ടതെന്നും സംഘടനാ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്താല്‍ മതിയെന്നുംജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് സംഘടനാ വിഷയങ്ങള്‍ യോഗത്തിന്റെ പരിഗണനക്ക് വന്നില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ കരടിന് യോഗം അംഗീകാരം നല്‍കി. കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് മുന്നോടിയായാണ് പിബി യോഗം ചേര്‍ന്നത്. കേന്ദ്ര കമ്മിററി യോഗം ഇന്നും നാളെയും നടക്കും. കേന്ദ്ര കമ്മിററി യോഗത്തില്‍ പ്രധാനമായും തിരഞ്ഞെടുപ്പ് സഖ്യം, സ്ഥാനാര്‍ഥി നിര്‍ണയം , ഘടക കക്ഷികളുമായുള്ള സീററ് വിഭജനം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക. കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായി മൂന്നാം മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കും.

Latest