വളപട്ടണം ഫുട്‌ബോള്‍ ലഹരിയില്‍; ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച തുടങ്ങും

Posted on: February 28, 2014 8:58 am | Last updated: February 28, 2014 at 8:58 am

footballവളപട്ടണം: വളപട്ടണം ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ് അഖിലേന്ത്യാ സ്വര്‍ണകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് അടുത്തമാസം രണ്ടിന് തുടക്കമാകും. ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ഇന്നലെ നടന്ന മത്സരത്തില്‍ കെ ആര്‍ എസ് കോഴിക്കോട് ~ഒരു ഗോളിന് എഫ് സി പെരിന്തല്‍മണ്ണയെ പരാജയപ്പെടുത്തി. ഇന്ന് കെ ആര്‍ എസ് കോഴിക്കോട് ജനശക്തി അഴീക്കോടിനെ നേരിടും.
ടൂര്‍ണമെന്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞായറാഴ്ച പി എഫ് സി പാപ്പിനിശ്ശേരി ഷൂട്ടേഴ്‌സ് പടന്നയെ നേരിടും. മാര്‍ച്ച് മൂന്നിന് പറശ്ശിനി ബ്രദേഴ്‌സ്-കരീബിയന്‍സ് തളിപ്പറമ്പ് മത്സരം നടക്കും. നാലിന് മൂന്നാം ക്വാര്‍ട്ടറില്‍ മത്സരത്തില്‍ കുന്നുമ്മല്‍ ബ്രദേഴ്‌സ് വളപട്ടണം സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും. ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് കുന്നുമ്മല്‍ ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. എന്നാല്‍ കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക ടീമുകളും ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കി. കാണികള്‍ പ്രതീക്ഷയര്‍പ്പിച്ച കെ എല്‍ അബ്ദുല്‍ സത്താര്‍ ടിമ്പേഴ്‌സ് കളി മറന്ന നിലയിലായിരുന്നു കളിച്ചത്. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇവര്‍ തോല്‍വിയേറ്റു വാങ്ങിയത്.
മാര്‍ച്ച് അഞ്ചിന് നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കും. ആറ്, ഏഴ് തീയതികളിലാണ് സെമി ഫൈനല്‍. മാര്‍ച്ച് ഒമ്പതിന് ഫൈനല്‍ മത്സരവും നടക്കും.

ALSO READ   സൂപ്പർ ഫൈനൽ: റയൽ മാഡ്രിഡ്- അത്ലറ്റിക്കോ മാഡ്രിഡ് ആവേശപ്പോര് ഇന്ന്