12 സിലിന്‍ഡര്‍ സ്ത്രീകളുടെ വേദന ലഘൂകരിക്കാന്‍: രാഹുല്‍

Posted on: February 23, 2014 11:23 pm | Last updated: February 23, 2014 at 11:23 pm

rahulഡെറാഡൂണ്‍്: ഇന്ത്യ ശക്തിപ്പെടാന്‍ വനിതാ ശാക്തീകരണത്തെ ഊന്നിപ്പറഞ്ഞും ബി ജെ പിയെ കടന്നാക്രമിച്ചും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍. സ്ത്രീകളുടെ വേദന മനസ്സിലാക്കിയതു കൊണ്ടാണ് അവര്‍ക്ക് 12 സിലിന്‍ഡറുകള്‍ നല്‍കിയത്. വനിതാ ശാക്തീകരണ ബില്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങളെ രാഹുല്‍ ഊന്നിപ്പറഞ്ഞു.
ചോരയുടെ രാഷ്ട്രീയമാണ് ബി ജെ പി കളിക്കുന്നത്. ഒരു മതത്തെ മറ്റൊരു മതത്തിനെതിരെയും ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെയും തിരിച്ചുവിടുകയാണ് ബി ജെ പി. 21 ാം നൂറ്റാണ്ടിന്റെ ആരംഭത്തെ സൂചിപ്പിച്ച് കമ്പ്യൂട്ടറുകളെ കുറിച്ച് രാജീവ് ഗാന്ധി പറഞ്ഞപ്പോള്‍ കമ്പ്യൂട്ടര്‍ തൊഴിലില്ലായ്മയുണ്ടാക്കുമെന്ന് പറഞ്ഞ് ബഹളം വെച്ചവരാണ് ബി ജെ പിക്കാര്‍. രാഷ്ട്ര വികസനത്തെ കുറിച്ച് ബി ജെ പിക്ക് കാഴ്ചപ്പാടുകളില്ല. ഗുജറാത്തിലെ അമുലിന്റെ വളര്‍ച്ചക്ക് പിന്നിലും സ്ത്രീയാണ്. അമുല്‍ എന്ന സങ്കല്‍പ്പം തന്നെ പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ്. രാഹുല്‍ പറഞ്ഞു.