ഗ്രാന്റ് കേരള ഫെസ്റ്റിവല്‍ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി

Posted on: February 23, 2014 6:26 pm | Last updated: February 23, 2014 at 6:26 pm

sherദുബൈ: ഗ്രാന്റ് കേരള ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്ര-ശില്‍പ പ്രദര്‍ശനം ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ചിത്രകാരന്മാരുടെ യു എ ഇ കൂട്ടായ്മ ദി ഗില്‍ഡിന്റെ സഹകരണത്തോടെ വണ്ടര്‍ലാന്റിലാണ് പ്രദര്‍ശനം.

ലോക ചിത്രകലാ മേഖലയില്‍ ഇന്നുണ്ടാകുന്ന നവീന സൃഷ്ടികള്‍ക്ക് സമാനമായി ഇന്ത്യയുടെയും യു എ ഇയു െടയും സാംസ്‌കാരിക തനിമ പ്രകടിപ്പിക്കുന്ന സംരംഭമായി ഈ മുന്നേറ്റത്തെ കാണുന്നുവെന്നും ഇരു രാജ്യങ്ങളുടെയും സാംസ്‌കാരിക കൈമാറ്റം ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുല്‍ (ലേബര്‍) സി കെ മുരളീധരന്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞു.
രണ്ടാം ദിവസം സന്ദര്‍ശകരായെത്തിയ സംവിധായകന്‍ സിദ്ദിഖ്, എഴുത്തുകാരി തനൂജ ഭട്ടതിരി എന്നിവര്‍ അതാതു കലാകാരന്മാരോടൊപ്പം ഓരോ ചിത്രത്തിന്റെ ആശയങ്ങളും നിര്‍മാണത്തിന്റെ സാങ്കേതികതയും ചോദിച്ചറിഞ്ഞു.
മണലിന്റെ നൈസര്‍ഗിക വര്‍ണങ്ങളില്‍ ചിത്രമെഴുതുന്ന ഉദയകുമാര്‍, മുള ഉപയോഗിച്ച് സൗധങ്ങളുടെ മാതൃക നിര്‍മിച്ചും ക്ഷേത്രപാരമ്പര്യ ചിത്രകലയായ ചുമര്‍ ചിത്ര ശൈലിയെ ഇന്നത്തെ ആധുനിക മീഡിയം കൊണ്ട് സാര്‍ഥകമാക്കിയും ദിലീപ്, രമേഷ് വെള്ളിനേഴി, മനുഷ്യ ധ്യാനത്തിന്റെ പത്മാസനത്തില്‍ ശരീരം, ബുദ്ധി, മനസ്സ്, ആത്മാവ് എന്നീ ചങ്ങലക്കണ്ണികളെ പ്രകൃതിയുമായി സംയോജിപ്പിച്ച പ്രമോദിന്റെ ജലഛായ ലാളിത്യം, നീലരാവിലെ പ്രണയം രണ്ടു മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ അക്രിലിക്ക് വര്‍ണങ്ങളിലൂടെ അനുഭവിപ്പിച്ച സലിം റഹ്മാന്‍ തുടങ്ങിയ ക്യാമ്പിലെ ഓരോ കലാകാരന്റെയും രചനകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായി ഗ്രാന്റ് കേരള ഫെസ്റ്റിവല്‍ ചിത്രകലാ പ്രദര്‍ശന സംഘാടക ആര്‍ട്ടിസ്റ്റ് പ്രിയ ദിലീപ് കുമാര്‍ പറഞ്ഞു.