Connect with us

Business

വി കെ സിയുടെ വിറ്റുവരവ് ആയിരം കോടി കവിഞ്ഞു

Published

|

Last Updated

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ പാദരക്ഷ നിര്‍മാതാക്കളായ വി കെ സി ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് 1000 കോടി രൂപ കവിഞ്ഞു. പാദരക്ഷാ നിര്‍മ്മാണ വ്യവസായത്തിലേക്ക് കടന്ന് 30 വര്‍ഷം കൊണ്ടാണ് വി കെ സി ഈ നേട്ടം കൈവരിച്ചത്. 1984 ല്‍ ചുരുങ്ങിയ മൂലധനവും കുറച്ച് ജോലിക്കാരുമായി ഹവായ് ഷീറ്റ് നിര്‍മാണ യൂനിറ്റ് ആരംഭിച്ചുകൊണ്ടായിരുന്നു വി കെ സിയുടെ തുടക്കം. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പി യു ഫൂട്‌വെയര്‍ നിര്‍മാതാക്കള്‍ വി കെ സിയാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടാതെ മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത് , മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വികെ സി പാദരക്ഷകള്‍ ഇപ്പോള്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ കമ്പനി നേടിയെടുത്ത ഈ വളര്‍ച്ച ഗുണനിലവാരമുള്ളതും ന്യായമായ വിലയുള്ളതുമായ പാദരക്ഷകള്‍ വിപണിയിലിറക്കുന്നതിലൂടെ നേടിയെടുത്തതാണ് എന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്നതില്‍ സഹായിച്ച ഉപഭോക്താക്കളോടും ഡീലര്‍മാര്‍രോടും ചെയര്‍മാന്‍ വി കെ സി മമ്മദ് കോയ നന്ദി അറിയിച്ചു.

Latest