Connect with us

Kasargod

കാസര്‍ക്കോട്ട് മണല്‍ മാഫിയ ആക്രമണം: എസ് ഐക്ക് ഗുരുതര പരിക്ക്

Published

|

Last Updated

കാസര്‍ക്കോട്: കാഞ്ഞങ്ങാട് പള്ളിക്കര കല്ലിങ്കാലില്‍ മണല്‍കടത്തു സംഘം എസ ്‌ഐയെയും പോലീസുകാരെയും ഇടിച്ചിട്ടു രക്ഷപെട്ടു. ബേക്കല്‍ എസ് ഐക്കും എ ആര്‍ ക്യാമ്പിലെ പോലീസുകാരനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ എസ് ഐ എം രാജേഷിനെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ക്കോട് എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പ്രബേഷിനും പരിക്കുണ്ട്.

മണല്‍കടത്തുന്ന വിവരമറിഞ്ഞു തിങ്കളാഴ്ച രാത്രി കല്ലിങ്കാലിലെത്തിയ എസ് ഐയും പോലീസുകാരും ജീപ്പ് നിര്‍ത്തി അതുവഴി മണല്‍കടത്തിവരികയായിരുന്ന എയ്‌സ് വാനിനു കൈകാണിച്ചെങ്കിലും എസ ്‌ഐയെയും സംഘത്തെയും ഇടിച്ചിട്ട ശേഷം വാഹനം സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. പിന്നീട് മണല്‍കടത്തു സംഘം ഓടി രക്ഷപെട്ടു. വാഹനം ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest