Connect with us

Gulf

ആര്‍ എസ്‌സി ബുക് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ജി സി സി തലത്തില്‍ നടത്തിയ ഏഴാമത്‌വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച “കാത്തിരുന്ന പ്രവാചകന്‍” എന്ന കൃതിയെ അടിസ്ഥാനമാക്കി രണ്ടു ഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ ജി സി സി തലത്തില്‍ സഊദി റിയാദില്‍നിന്നുള്ള ഉമൈമത്ത് അലി, സൈനബ അബ്ദുര്‍റഹ്മാന്‍, യു എ ഇ അബൂദാബിയില്‍ നിന്നുള്ള റാശിദ ഹംസ നിസാമി എന്നിവര്‍ ഒന്നാം റാങ്കിനര്‍ഹരായി. ഖദീജ ഇഖ്ബാല്‍, സഹീറ ബീവി പി എം (ഇരുവരും ജിദ്ദ-സഊദി), മുംതാസ് സലീം (ദമാം-സഊദി) എന്നിവര്‍ രണ്ടാം റാങ്കും സ്മിഹാന്‍ അബ്ദുല്‍ഖാദര്‍ (ജലീബ്-കൂവൈത്ത്), സല്‍വ പി (ഫുജൈറ-യുഎഇ), ഫെമിന സൈഫുദ്ദീന്‍ (മസ്‌കത്ത് -ഒമാന്‍), ഉമ്മുല്‍ ഫസ്‌ല എന്‍ കെ (ദോഹ-ഖത്തര്‍), അഹ്‌സനശബീര്‍ (മദീന ഖലീഫ-ഖത്തര്‍), സമീറ അബ്ദുറഹ്മാന്‍ (റിയാദ്-സഊദി), സുആദ പി (ജൂബൈല്‍-സഈദി) എന്നിവര്‍മൂന്നാം റാങ്കുംകരസ്ഥമാക്കി.

ആദ്യ മൂന്ന് റാങ്കിനര്‍ഹരായവര്‍ 95 ശതമാനത്തിനു മുകളില്‍മാര്‍ക്കു നേടിയതായി കണ്‍ട്രോളര്‍ അിറയിച്ചു തിരുനബിയുടെ ജീവിതവും സന്ദേശവും പഠന വിധേയമാക്കുക ലക്ഷ്യം വെച്ചാണ് ബുക്‌ടെസ്റ്റ് സംഘടിപ്പിച്ചത്. പുസ്തകങ്ങള്‍ പ്രത്യേകം വിതരണം ചെയ്തു നടത്തിയ വിജ്ഞാന പരീക്ഷയില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും 15000 പേര്‍ പങ്കെടുത്തതായി കണ്‍ട്രോളര്‍ ജാബിറലി പത്തനാപുരം അറിയിച്ചു.
സ്ത്രീകള്‍ക്കു പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു.

ഗള്‍ഫ്കൗണ്‍സില്‍ കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ നാഷണല്‍, സോണ്‍ തലത്തില്‍ ചീഫുമാരും സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാരുമാണ് ബുക് ടെസ്റ്റിന് മേല്‍നോട്ടം വഹിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പരിശീലനം നേടിയ എക്‌സാമിനര്‍മാരെയും വനിതാകേന്ദ്രങ്ങളിലേക്ക് വനിതാ എക്‌സാമിനര്‍മാരെയും നിയോഗിച്ചിരുന്നു. പരീക്ഷാ ദിവസം തന്നെ സോണ്‍ കേന്ദ്രങ്ങളില്‍ നടന്ന മൂല്യ നിര്‍ണയ ക്യാമ്പില്‍ ഉത്തരക്കടലാസുകള്‍ പരിശോധിച്ച് മാര്‍ക്കുകള്‍ ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് പുനപരിശോധന നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കു ലഭിച്ച മാര്‍ക്കുകള്‍ ആര്‍ എസ്‌സി ഓണ്‍ലൈനില്‍ (rsconline.org) അറിയാന്‍ കഴിയും.

ഗള്‍ഫ് തലത്തില്‍ നടത്തിയ ബുക് ടെസ്റ്റില്‍ ഖത്തര്‍ നാഷണല്‍ തലത്തില്‍ ദോഹ സോണിലെ ഉമ്മുല്‍ ഫസ്‌ല എന്‍. കെ, മദീന ഖലീഫ സോണിലെ അഹ്‌സന ശബീര്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു. ഫാത്വിമത്തു ശഹാന ഹാശിം മദീന ഖലീഫ രണ്ടാം സ്ഥാനവും, ശാഹിദ യൂസുഫ് ദോഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ഗള്‍ഫ് തലത്തിലും നാഷണല്‍ തലത്തിലും സമ്മാനങ്ങള്‍ നല്‍കും.

 

Latest