നരിക്കോട് ഉസ്താദ് അനുസ്മരണ സമ്മേളനം നാളെ സമാപിക്കും

Posted on: February 15, 2014 12:18 am | Last updated: February 15, 2014 at 12:18 am

തളിപ്പറമ്പ്: നരിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ മൂന്നാം അനുസ്മരണ സമ്മേളനവും ജലാലിയ്യ റാത്തീബ് വാര്‍ഷികവും നാളെ സമാപിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന ശൈഖ് മുസ്‌ലിയാര്‍ മഖാം സിയാറത്തിന് എസ് ബി പി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. 10 മണിക്ക് നടക്കുന്ന ജലാലിയ്യ റാത്തീബിന് മുഹമ്മദ് മുസ്‌ലിയാര്‍ മഞ്ചേശ്വരം നേതൃത്വം നല്‍കും. 11.30ന് നരിക്കോട് ഉസ്താദ് അനുസ്മരണ സമ്മേളനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അധ്യക്ഷത വഹിക്കും. എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ ബായാര്‍ തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തും.ഇന്ന് രാവിലെ ആറ് മുതല്‍ വിവിധ മൗലിദ് പാരായണം നടക്കും. രാത്രി ഏഴിന് നടക്കുന്ന ബുര്‍ദ മജ്‌ലിസ് എം ഹസന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്‌ബോധനം നടത്തും. അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നല്‍കും.