കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും സ്വര്‍ണ്ണം പിടികൂടി

Posted on: February 12, 2014 10:20 am | Last updated: February 12, 2014 at 11:23 pm

gold coinകോഴിക്കോട്: കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണം പിടികൂടി. കരിപ്പൂരില്‍ ദുബായില്‍ നിന്നെത്തിയ പേരാമ്പ്ര സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. 900 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേപ്പര്‍ രൂപത്തിലാക്കിയ സ്വര്‍ണം ബെഡ് ഷീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്.

ജറ്റ് എയര്‍വേസിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ക്കോട് സ്വദേശി ജാഫറിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ചെറിയ കഷ്ണങ്ങളായി മുറിച്ച സ്വര്‍ണം മരത്തിന്റെ പെട്ടിയില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്.