ബസുകളിലും ഓട്ടോകളിലും ജി പി എസ് നിര്‍ബന്ധമാക്കുന്നു

Posted on: February 9, 2014 5:40 pm | Last updated: February 10, 2014 at 9:17 am

gpsമുംബൈ: രാജ്യത്തെ വന്‍ നഗരങ്ങളിലെ ഓട്ടോകളിലും ബസുകളിലും ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി പി എസ്) സംവിധാനം നിര്‍ബന്ധമാക്കുന്നു. കേന്ദ്ര ഗതാഗത വകുപ്പാണ് ഫെബ്രുവരി 20ന് മുമ്പായി ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കുന്നത്. ഫെബ്രുവരി 20ന് മുമ്പ് ഇത് സംവിധാനിച്ചില്ലെങ്കില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. 2013 സെപ്തംബര്‍ 30 ആയിരുന്നു ഇത് നടപ്പിലാക്കാന്‍ ഇതിനുമുമ്പ് നല്‍കിയ അവസാന തീയതി. എന്നാല്‍ ഇത് പിന്നീട് നീട്ടുകയായിരുന്നു.