മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടുത്തം ; 15 മരണം

Posted on: February 9, 2014 7:08 am | Last updated: February 10, 2014 at 2:16 am

madina fireറിയാദ്: മദീനയില്‍ ഉംറ തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലിന് തീപിടിച്ച് 15 പേര്‍ മരിച്ചു. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇശ്‌റാഖ് അല്‍ മദീന എന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹോട്ടലില്‍ തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ നിന്ന് രക്ഷപെട്ടവരെ നഗരത്തിലെ മറ്റ് ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈജിപ്റ്റ്, മൊറോക്കോ രാജ്യങ്ങളിലെ തീര്‍ഥാടകരായിരുന്നു ഹോട്ടലില്‍ കൂടുതലായും ഉണ്ടായിരുന്നത്.