പരസ്ത്രീ ബന്ധം; കുത്തേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

Posted on: February 6, 2014 9:00 pm | Last updated: February 6, 2014 at 9:00 pm

murder1അബുദാബി: പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും ഭാര്യയെ അറസ്റ്റ് ചെയ്തുവെന്നും അബുദാബി സി ഐ ഡി സൈക്കോളജിക്കല്‍ ക്രൈ മേധാവി ലെഫ് കേണല്‍ ജുമാ അല്‍ കഅ്ബി അറിയിച്ചു. മലേഷ്യന്‍ കുടുംബത്തിലാണ് സംഭവം. അല്‍ റീഫില്‍ സംഭവം നടന്ന വീടിന് സമീപം താമസിക്കുന്ന സ്വദേശി കുടുംബമാണ് പോലീസില്‍ വിവരം അറിയിച്ചത്. ചോരയില്‍ കുളിച്ച് 56 വയസുള്ള അയല്‍ക്കാരന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അപേക്ഷിക്കുകയായിരുന്നുവത്രെ, പോലിസ് സംഭവ സ്ഥലത്തെത്തി 51 വയസുള്ള സ്ത്രീയെ അറസ്റ്റു ചെയ്തു.
വാഗ്വാദം മൂത്തപ്പോള്‍ അടുക്കളയിലെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നവത്രെ.