പണമില്ല:ആയുധ കരാറുകള്‍ നടപ്പാക്കാനാകില്ലെന്ന് ആന്റണി

Posted on: February 6, 2014 7:06 pm | Last updated: February 7, 2014 at 12:35 am

Antonyന്യൂഡല്‍ഹി: പണമില്ലാത്തതിനാല്‍ ഇക്കൊല്ലം വന്‍തോതില്‍ ആയുധ സാമഗ്രികള്‍ വാങ്ങാനുള്ള കരാറുകള്‍ നടപ്പാക്കാനാകില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. പ്രതിരോധസേനയെ ആധുനിക വല്‍ക്കരിക്കാനുള്ള ശ്രമം തുടരുകയാണെന്നും ആന്റണി പറഞ്ഞു. ഫ്രാന്‍സിന്റെ റാഫേല്‍പോര്‍ വിമാനങ്ങള്‍ അടുത്ത വര്‍ഷം ഇന്ത്യ വാങ്ങുമെന്നും ഡല്‍ഹിയിലെ പ്രതിരോധ പ്രദര്‍ശനമേള ഉല്‍ഘാടനം ചെയ്തുകൊണ്ട് ആന്റണി പറഞ്ഞു.
ഏത് സാഹചര്യം നേരിടുന്നതിനും പ്രതിരോധസേന സദാ സന്നദ്ധമാണ്. സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി സുരക്ഷാകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ആന്റണി പറഞ്ഞു.