ദേശീയ തേന്‍ മഹോത്സവം കണ്ണൂരില്‍

Posted on: January 10, 2014 12:25 am | Last updated: January 10, 2014 at 12:25 am

കണ്ണൂര്‍: ഡല്‍ഹിയിലെ നാഷണല്‍ ബീ ബോര്‍, കേരള കാര്‍ഷിക സര്‍വകാലാശാല, ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍, ഹോര്‍ട്ടി കോര്‍പ്പ്, കണ്ണൂര്‍ ആകാശവാണി, കണ്ണൂര്‍ റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ കണ്ണൂരില്‍ ദേശീയ തേന്‍ മഹോത്സവം സംഘടിപ്പിക്കുന്നു. ചേമ്പര്‍ ഹാളില്‍ നടക്കുന്ന തേന്‍ മഹോത്സവത്തോടനുബന്ധിച്ച് ശില്‍പശാല, കാര്‍ഷിക സംഗമം, അറിവ് പങ്കുവയ്ക്കല്‍, തേന്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും തേനീച്ച വളര്‍ത്തല്‍ കാര്‍ഷിക പ്രശ്‌നോത്തരി, കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടക്കും. കേരള സര്‍വകലാശാലയുടെ വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം രൂപപ്പെടുത്തിയ ചെറുതേനീച്ച വളര്‍ത്തലിലെ നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് കൈമാറുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഒരു വീട്ടില്‍ ഒരു ചെറു തേനീച്ച കൂട് എന്നതാണ് തേന്‍ മഹോത്സവത്തിന്റെ സന്ദേശം.
ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് ശില്‍പശാലയില്‍ പ്രവേശനം. റജിസ്‌ട്രേഷന്‍ ഫോറം കേരള കാര്‍ഷക സര്‍വകലാശാലയുടെ വെബ്‌സൈറ്റിലും 9497060620 എന്ന ഫോണ്‍ നമ്പറിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 20ന് മുമ്പ് കണ്‍വീനര്‍ ദേശീയ തേന്‍ മഹോത്സവം 2014, മലബാര്‍ ഹണി ആന്റ് ഫുഡ്പാര്‍ക്ക്, നെടുമുണ്ട, കൊയ്യം, പി ഒ കണ്ണൂര്‍, 670142 വിലാസത്തില്‍ അയക്കണമെന്ന് അറിയിച്ചു.