Connect with us

International

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ പുരോഹിതനെ മോചിപ്പിച്ചു

Published

|

Last Updated

കാമറൂണ്‍: തട്ടിക്കൊണ്ടുപോയ പുരോഹിതനെ മോചിപ്പിച്ചതായി ഫ്രാഞ്ച്് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളണ്ടെ അറിയിച്ചു. ഔദ്യോഗിക പ്രസ്താവനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ 13 നാണ് ഫാ. ജോര്‍ജ് വന്‍ഡെന്‍ബുഷ് (42) എന്ന ഫ്രഞ്ച് പുരോഹിതനെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. വടക്കന്‍ കാമറൂണിലായിരുന്നു സംഭവം.
നൈജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് വെച്ചായിരുന്നു ഇത്. ബോക്കോ ഹറാം തീവ്രവാദികളാണ് പുരോഹതനെ തട്ടിക്കൊണ്ടുപോയതെന്നാണ് ഫ്രാന്‍സ് ആരോപിച്ചത്. ഈ തീവ്രവാദി സംഘടനയുടെ സ്വാധീനമുള്ള മേഖലയിലാണ് പുരോഹതന്‍ തട്ടിക്കൊണ്ടുപോകലിന് വിധേയനാത്.
കാമറൂണിന്റെ സഹായത്തോടെയാണ് പുരോഹതനെ മോചിപ്പിച്ചതെന്നാണ് പ്രസ്താവന പറയുന്നത്. കാമറൂണ്‍ പ്രസിഡന്റ് പോള്‍ ബിയാക്കിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പുരോഹിതന്‍ മോചിതനായതെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. പുരോഹിതനെ കാമറൂണിലെ ഫ്രഞ്ച് സ്ഥാനപതിക്ക് കൈമാറിയിട്ടുണ്ട്. കഴിവതും വേഗം പുരോഹിതനെ ഫ്രാന്‍സിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ് കാമറൂണിലേക്ക് തിരിച്ചിട്ടുണ്ട്. പുരോഹിതനെ മോചിപ്പിച്ചത് എങ്ങിനെയെന്ന് അറിവായിട്ടില്ല.