പശ്ചിമബംഗാളില്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Posted on: December 26, 2013 9:52 pm | Last updated: December 28, 2013 at 12:22 am

west bengalകൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. പശ്ചിംബംഗാളിലെ വടക്കന്‍ ജില്ലയായ ജല്‍പൈഗുരിയില്‍ വൈകുന്നേരം ഏഴു മണിയോടെയാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കംതാപൂര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനാണ് (കെ എല്‍ ഒ) ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.

സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് നോര്‍ത്ത് ബംഗാളിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശശികാന്ത് പൂജാരി പറഞ്ഞു. കെ എല്‍ ഒ ആണ് ആക്രമണത്തിന്റെ പിന്നിലെന്ന് സംശയിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ ഭീഷണികള്‍ ഉണ്ടായിരുന്നു എന്നും പൂജാരി കൂട്ടിച്ചേര്‍ത്തു.

 

ALSO READ  FACT CHECK: ബംഗാളില്‍ ക്ഷേത്രത്തിലെ തീപ്പിടിത്തത്തിനും വര്‍ഗീയനിറം