Connect with us

Kerala

കെ എസ് ആര്‍ ടി സിയും കമ്പനിയാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ഇ ബിക്ക് പിന്നാലെ കെ എസ് ആര്‍ ടി സിയും കമ്പനിയാക്കുന്നു. കമ്പനിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസര്‍ച്ച് കണ്‍സല്‍ട്ടന്റിനെ നിയമിച്ച ഉത്തരവിറക്കി. കെ എസ് ആര്‍ ടി സിയെ കമ്പനിയാക്കണമെന്ന് ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.

കെ എസ് ആര്‍ ടി സി ഇപ്പോള്‍ മുന്നോട്ടുപോവുന്നതുപോലെ നഷ്ടത്തില്‍ പോയാല്‍ കമ്പനിയാക്കി മാറ്റി പുനഃസ്ഥാപിക്കേണ്ടിവരുമെന്ന് ആസൂത്രണബോര്‍ഡ് ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനുവിപരീതമായാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് നടപടികളെടുക്കുന്നത്. കൊല്ലം സ്വദേശി ഡോ. കെ ആര്‍ രാധാകൃഷ്ണപിള്ളയെ റിസര്‍ച്ച് കണ്‍സല്‍ട്ടന്റ്ായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

---- facebook comment plugin here -----

Latest