ഗംഗങ്ങയുടെ ശുദ്ധീകരണം മറ്റു സംസ്ഥാനങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് അഖിലേഷ്

Posted on: December 21, 2013 9:22 pm | Last updated: December 21, 2013 at 9:22 pm

akhilesh yadavuലക്‌നൗ: പുണ്യനദിയായി കണക്കാക്കുന്ന ഉത്തര്‍പ്രദേശിലെ ഗംഗാ നദിയെ ശുദ്ധീകരിക്കേണ്ടത് എങ്ങനെയെന്ന് ഇതര സംസ്ഥാനങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സബര്‍മതി നദി ഗുജറാത്ത് സര്‍ക്കാര്‍ ശുദ്ധീകരിച്ചതുപോലെ ഗംഗയെ മാലിന്യവിമുക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതെന്താണെന്ന നരേന്ദ്ര മോഡിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ്.

മറ്റു സംസ്ഥാനങ്ങളിലുളളവര്‍ ഗംഗയെ ശുദ്ധീകരിക്കേണ്ടതെങ്ങനെയെന്ന് ഉപദേശിക്കേണ്ടതില്ല. ഗംഗ ഒഴുകുന്നത് ഗുജറാത്തിലൂടെയല്ലെന്നും അഖിലേഷ് പറഞ്ഞു. ഗംഗയെ മാലിന്യമുക്തമാക്കാന്‍ ആസൂത്രണ കമ്മീഷന്‍ പദ്ധതികള്‍ തയാറാക്കണം. സംസ്ഥാനത്തിനാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.