Connect with us

Gulf

ഭീമന്‍ ഖത്തര്‍ പതാക ഗിന്നസ് ബുക്കില്‍, റൊമാനിയന്‍ പതാക ഇനി പഴങ്കഥ

Published

|

Last Updated

ദോഹ: ഒരു ലക്ഷത്തിലധികം ചതുരശ്ര മീറ്റര്‍ നീളവും ഒമ്പതര ടണ്‍ ഭാരവുമുള്ള കാമറക്കണ്ണുകള്‍ക്ക് വഴങ്ങാത്തതുമായ ലോകത്തെ ആദ്യ പതാകയെന്ന ബഹുമതിയില്‍ ഭീമന്‍ ഖത്തര്‍ ദേശീയ പതാക ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി. ഖതാറയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഗിന്നസ് റെക്കോര്‍ഡ് പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷത്തെ ദേശീയദിനാഘോഷങ്ങള്‍ക്ക് വ്യത്യസ്തതയും ആകര്‍ഷകത്വവും പകര്‍ന്ന പല ഘടകങ്ങളില്‍ സുപ്രധാനമായിരുന്നു ഭീമന്‍ ഗിന്നസ് പതാക. ഖത്തറിന്റെ സാംസ്‌കാരിക നിലമായ ഖത്താറയും ബ്രോക്ക് മാഗസിനും പരസ്പരം സഹകരിച്ചു കൊണ്ടുള്ള സംയുക്ത സംരംഭമാണ് ഭീമന്‍ പതാകാ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. 79000 ചതുരശ്ര മീറ്റര്‍ നീളത്തില്‍ കഴിഞ്ഞ മേയ് മാസത്തില്‍ റൊമാനിയ നിര്‍മ്മിച്ച പതാകയുടെ റെക്കോര്‍ഡാണ് ഖത്തര്‍ പതാക തകര്‍ത്തത്. മെറൂണ്‍ വെള്ള കളറുകളിലുള്ള പതാക നിര്‍മ്മാണത്തിന് ആവശ്യമായ തുണി, ഖത്തര്‍ എയര്‍വേയ്‌സിന്റെ രണ്ടു വിമാനങ്ങള്‍ വഴിയാണ് കൊണ്ട് വന്നത്. കാമറയില്‍ ഒതുങ്ങാത്ത പതാകയുടെ ചിത്രം ഖത്തറിന്റെ ഉപഗ്രഹമായ സുഹൈല്‍ വഴിയാണ് പകര്‍ത്തിയത്. രാജ്യത്തിന്റെ കൂട്ടായ പരിശ്രമഫലമായാണ് ഇങ്ങനെയൊരു നേട്ടം രാജ്യത്തിന് കൈവരിക്കനായതെന്നു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മിഡില്‍ ഈസ്റ്റ് തലവന്‍ തലാല്‍ ഉമര്‍ വ്യക്തമാക്കി. ഒമ്പത് കഷ്ണങ്ങളാക്കി നിര്‍മ്മിച്ച തുണികള്‍ പിന്നീട് തുന്നിച്ചേര്‍ക്കുകയായിരുന്നുവെന്ന് പതാകനിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ അല്‍ മുതഹബ്ബിബ ഫാക്റ്ററി മാനേജര്‍ മുഹ്‌സിന്‍ അബൂയൂസുഫ് പറഞ്ഞു.

---- facebook comment plugin here -----

Latest