‘മുത്ത് നബി വിളിക്കുന്നു’ എസ് വൈ എസ് മീലാദ് സമ്മേളനം 19ന് കോഴിക്കോട്ട്‌

Posted on: December 18, 2013 12:24 am | Last updated: December 17, 2013 at 11:25 pm

കോഴിക്കോട്: ‘മുത്ത്‌നബി വിളിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജനുവരി ഒന്നുമുതല്‍ 31 വരെ ആചരിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന മീലാദ് സമ്മേളനം 19ന് കോഴിക്കോട്ട് നടക്കും.
പ്രവാചക സ്‌നേഹത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് വിശ്വാസി സമൂഹത്തെ ആനയിക്കുന്നതിന് എസ് വൈ എസ് സംവിധാനിച്ച വിപുലമായ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് സമ്മേളനം നടക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ബുര്‍ദ ടീമുകളും മൗലിദ് സംഘങ്ങളും പങ്കെടുക്കും. സമസ്ത മുശാവറയുടെ നാല്‍പ്പത് പണ്ഡിതന്‍മാര്‍ക്ക് പുറമെ സാദാത്തുക്കളും ഉലമാക്കളും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവാചക പ്രേമികളും പങ്കെടുക്കും ക്യാമ്പയിനിന്റെ ഭാഗമായി ജില്ല, സോണ്‍ തലങ്ങളില്‍ നബിദിന റാലികള്‍ സംഘടിപ്പിക്കും.
സര്‍ക്കിള്‍, യൂനിറ്റ് ഘടകങ്ങളില്‍ മദ്ഹ് പ്രഭാഷണങ്ങളും നബികീര്‍ത്തന സദസ്സുകളും സംഘടിപ്പിക്കും. സോണ്‍ തലങ്ങളില്‍ നടക്കുന്ന സ്‌പോട്ട് ക്വിസ് കേരളത്തിലെ മുഴുവന്‍ കവലകളിലും നടക്കും.