Connect with us

National

നയതന്ത്രജ്ഞയുടെ അറസ്റ്റ്: അമേരിക്കന്‍ സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ന്യൂയോര്‍ക്കില്‍ അറസ്റ്റിലായ സംഭവത്തില്‍ യു എസ് സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തി. വിസ ചട്ടലംഘനത്തിനാണ് ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി കോബ്രാഗഡെയെ പോലീസ് അറസ്റ്റ് ചെയ്തത്. വിസ അപേക്ഷയില്‍ പറഞ്ഞ പ്രതിഫലം വീട്ടുജോലിക്കാരിയായ ഇന്ത്യക്കാരി സംഗീത റിച്ചാര്‍ഡിന് നല്‍കിയില്ല എന്നതാണ് കുറ്റം. ഇവരെ പിന്നീട് 25 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ബോണ്ടിന് ഇവരെ ജാമ്യത്തില്‍ വിട്ടു.
എന്നാല്‍ വീട്ടുജോലിക്കാരി ഒളിവിലാണെന്നും ഇവര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. അറസ്റ്റില്‍ ഇന്ത്യ അമേരിക്കയെ പ്രതിഷേധം അറിയിച്ചു.

---- facebook comment plugin here -----

Latest