കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

Posted on: December 12, 2013 10:04 am | Last updated: December 13, 2013 at 7:57 am

oommmenchandiകൊല്ലം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കൊല്ലത്ത് തുടങ്ങി. ഫാത്തിമ മാതാ നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയ വേദിയിലാണ് പരിപാടി നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെതന്നെ മുഖ്യമന്ത്രി വേദിയിലെത്തി. ജില്ലയില്‍ നിന്ന്്് 10822 പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ചിരിക്കുന്നത്. പരിപാടിയില്‍ എത്തുന്നവര്‍ക്ക് യഥാസമയം മുഖ്യമന്ത്രിയുടെ അടുത്തെത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി 1100 പൊലീസുകാരെ വിന്യസിച്ചു. സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റ, റൂറല്‍ എസ്പി എസ്. സുരേന്ദ്രന്‍ എന്നീ പോലീസ് മേധാവികള്‍ക്കാണ് ജനസമ്പര്‍ക്കനഗരിയുടെ ചുമതല.