കാലിക്കറ്റില്‍ കലയുടെ നിലാവുദിച്ചു

Posted on: December 10, 2013 7:36 am | Last updated: December 10, 2013 at 7:36 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ കലാപൂരത്തിന് കൊടിയേറി. സര്‍വകലാശാലക്ക് കീഴിലുളള പ്രൈവറ്റ് വിദ്യാര്‍ഥികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 38 ഇനങ്ങളിലായി ആയിരത്തി ഇരുനൂറോളം പേരാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. അഞ്ച് വേദികളിലായാണ് മത്സരം. ഇന്നലെ രാവിലെ ആരംഭിച്ച മത്സരങ്ങള്‍ രാത്രിയോടെയാണ് സമാപിച്ചത്. ആദ്യമായാണ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കലോത്സവം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

മല്‍സര വിജയികള്‍

(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം എന്ന ക്രമത്തില്‍).

അറബിക് കവിത: മുഹമ്മദ് ശബീറലി മലപ്പുറം, മുഹമ്മദ് ശരീഫ് ടി മലപ്പുറം, ബി എ ഫൈസല്‍ (ഇന്റീജ്യുല്‍), പി എം മുഹമ്മദ് ഹാഷിം കോഴിക്കോട്.
കഥാരചന ഇംഗ്ലീഷ്: വര്‍ഷ കൃഷ്ണമൂര്‍ത്തി പാലക്കാട്, ചാന്ദിനി രവീന്ദ്രന്‍ തൃശൂര്‍, ടി കെ ദീപ്തി മലപ്പുറം.
കവിത ഇംഗ്ലീഷ്: വി എ അരുണ തൃശൂര്‍, അശ്വതി ശ്രീകുമാര്‍ കോഴിക്കോട്, ഹര്‍ഷ സി കോഴിക്കോട്.
പ്രബന്ധം ഇംഗ്ലീഷ്: ആര്‍ അഫ്‌സല്‍ (ഇന്റീജ്വല്‍), ശില്‍പ പ്രസാദ് തൃശൂര്‍, ആഇശ ഷാന കോഴിക്കോട്.
പ്രബന്ധരചന ഹിന്ദി: നിമ്മി അനില്‍കുമാര്‍ തൃശൂര്‍, എ സനിത കോഴിക്കോട്, ഇ കെ ജിന്‍ഷി കോഴിക്കോട്.
കഥാരചന ഹിന്ദി: ജ്യോതിശ്രീ വയനാട്, ഇ ഫായിസ മലപ്പുറം, പ്രിയങ്ക തൃശൂര്‍.
ക്ലേ മോഡലിംഗ്: എം പ്രസീന മലപ്പുറം, വി ജെ ജയിന്‍ തൃശൂര്‍, വരുണ്‍ കെ എസ് കോഴിക്കോട്.
പെന്‍സില്‍ ഡ്രോയിംഗ്: സി എസ് നജീബ് മലപ്പുറം, കെ എസ് വൈശ (ഇന്റീജ്വല്‍), എ ശ്രീജിത മലപ്പുറം.
കാര്‍ട്ടൂണ്‍: സി വി അഫാന്‍ കോഴിക്കോട്, മുഹമ്മദ് ഇഹ്‌സാന്‍ ഇഖ്ബാല്‍ കോഴിക്കോട്, പി കെ ഷിനോയ് മലപ്പുറം.
വാട്ടര്‍ കളര്‍: വൈശാഖ് കെ എസ് (ഇന്റിജ്വല്‍), പി വിവേക് പാലക്കാട്, സി എസ് നജീബ് മലപ്പുറം.
ഓയില്‍ പെയ്ന്റിംഗ്: സി എസ് നജീബ് മലപ്പുറം, ശൈമ ശിവന്‍ മലപ്പുറം, പി ബി അര്‍ജുന്‍ തൃശൂര്‍.
കഥാരചന മലയാളം: പി അഫ്‌റത്ത് അഫ്‌സൂറ മലപ്പുറം, ലിബി ടി ജോര്‍ജ് മലപ്പുറം, കെ പ്രദീപ് മലപ്പുറം.
കവിത മലയാളം: എന്‍ കെ ശരണ്യ വയനാട്, അഫ്‌റത്ത് മഫ്‌സൂറ മലപ്പുറം, ആനഘ വി എം കോഴിക്കോട്.
പ്രബന്ധം മലയാളം: എം എസ് ജിഷ്ണു മലപ്പുറം, പി എം തസ്‌ലീമ തൃശൂര്‍, നജ്‌ല പാലക്കാട്.
കഥാരചന അറബിക്: എ പി മന്‍സൂറ മലപ്പുറം, മുഹമ്മദ് ഹാഷിം കോഴിക്കോട്, സി സി മുസമ്മില്‍ മലപ്പുറം.
പദ്യം ചൊല്ലല്‍ മലയാളം: പി എം നിദില്‍ കോഴിക്കോട്, പി എസ് ശ്രീരാഗ് തൃശൂര്‍, പ്രണവ് ബി ജെബിന്‍ കോഴിക്കോട്, എ ബി വിഷ്ണു തൃശൂര്‍.
മാപ്പിളപ്പാട്ട് പെണ്‍: അനീഷ അബൂബക്കര്‍ മലപ്പുറം, ഫസ്‌റിന്‍ തൃശൂര്‍, മുത്തുലക്ഷ്മി തൃശൂര്‍.
ശാസ്ത്രീയ സംഗീതം: ടി എസ് ദിനി തൃശൂര്‍, വര്‍ഷ കൃഷ്ണ പാലക്കാട്, ഹസ്ത രാജ് കോഴക്കോട്.
മാപ്പിളപ്പാട്ട് ആണ്‍: അബ്ദുര്‍റസാഖ് പാലക്കാട്, വി വി റംശീദ് കോഴിക്കോട്, കെ പി ശഫീല്‍ വയനാട്.
മോണോആക്ട് പെണ്‍: സ്‌നേഹ ദിവാകരന്‍ തൃശൂര്‍, മിന്‍ഷ മലപ്പുഫം, ഹരിഷ കോഴിക്കോട്.
മാര്‍ഗം കളി: അഞ്ചല്‍ ആന്‍ഡ് പാര്‍ട്ടി മലപ്പുറം, കൃഷ്ണപ്രിയ ആന്‍ഡ് പാര്‍ട്ടി തൃശൂര്‍, അശ്വതി ആന്‍ഡ് പാര്‍ട്ടി കോഴിക്കോട്. ഗ്രൂപ്പ് ഡാന്‍സ് പെണ്‍: ശ്രുതി ടി ബി ആന്‍ഡ് പാര്‍ട്ടി തൃശൂര്‍, കെ പി ശ്രുതി ആന്‍ഡ് പാര്‍ട്ടി കോഴിക്കോട്, മൊണാസ പാലക്കാട്.
മിമിക്രി പെണ്‍: ഹരിശ്രീ കോഴിക്കോട്, ആര്യ ബാലകൃഷ്ണന്‍ തൃശൂര്‍, അമൃത ജ്യോതി മലപ്പുറം. വട്ടപ്പാട്ട്: നജീബ് ആന്‍ഡ് പാര്‍ട്ടി തൃശൂര്‍, റംഷാദ് ആന്‍ഡ് പാര്‍ട്ടി കോഴിക്കോട്, മുബശ്ശീര്‍ ആന്‍ഡ് പാര്‍ട്ടി മലപ്പുറം.