Connect with us

Gulf

സ്വീകരണം നല്‍കി

Published

|

Last Updated

മനാമ: ജുഫൈര്‍ മസ്ജിദുല്‍ ഫാതിഹില്‍ നടന്ന പതിനൊന്നാമത് സയ്യിദ് ജുനൈദ് ആലം അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്‌സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മര്‍കസ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥി ഷബീബ് അഹ്മദിന് ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മനാമ സുന്നി സെന്ററില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. കെ കെ അബൂബക്കര്‍ ലത്വീഫി ഉപഹാരം നല്‍കി. എം സി അബ്ദുല്‍ കരീം യോഗം ഉദ്ഘാടനം ചെയ്തു. പി എം സുലൈമാന്‍ഹാജി, അബ്ദുല്‍കരീം സഖാഫി ചൂരക്കോട്, അശ്‌റഫ് ഇഞ്ചിക്കല്‍, വി പി കെ. അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest