Connect with us

Kerala

നവീകരിച്ച മര്‍കസ് സിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

Published

|

Last Updated

കോഴിക്കോട്: കോഴിക്കോടിന്റെ സാംസ്‌കാരിക സമുച്ഛയമായ മര്‍കസ് കോംപ്ലക്‌സ് പുതുമോടിയില്‍. നവീകരിച്ച മര്‍കസ് സിറ്റി ഓഫീസ് ഉദ്ഘാടനം നാളെ നടക്കും. പുതിയ സൗകര്യങ്ങളോടെ സംവിധാനിച്ച സിറ്റി ഓഫീസ് നാളെ വൈകുന്നേരം 4 മണിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. നഗരത്തില്‍ മര്‍കസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു ബഹുമുഖ പദ്ധതികളുടെയും കേന്ദ്രീകൃത ഓഫീസ് കൂടിയാണ് മര്‍കസ് കോംപ്ലക്‌സ്.
മര്‍കസിന്റെ കാരന്തൂരിലുള്ള കേന്ദ്ര ഓഫീസിന്റെ എക്‌സ്പ്രസ്് ഓഫീസായാണ് ഇനി മുതല്‍ കോഴിക്കോട് സിറ്റി ഓഫീസ് പ്രവര്‍ത്തിക്കുക. കമേഴ്‌സ്യല്‍ കോംപ്ലക്‌സ്, മര്‍കസ് കെയര്‍, നോളജ് സിറ്റി, മര്‍കസ് ഇഹ്‌റാം, തകാഫുല്‍, മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റി സ്റ്റഡി സെന്റര്‍, മര്‍കസ് എക്‌സലന്‍സി ക്ലബ് എന്നിവയുട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും സിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണ്. കോണ്‍ഫറന്‍സ് ഹാള്‍, റഫറന്‍സ് ലൈബ്രറി, കോംപ്ലക്‌സ് ഡയറക്ടറി എന്നിവയാണ് ഉടന്‍ തുടങ്ങാനിരിക്കുന്നത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിക്കും.

Latest