യു എസില്‍ കനത്ത മഞ്ഞുവീഴ്ച: 1900 വിമാന സര്‍വീസുകള്‍ റദ്ദാക്കി

Posted on: December 7, 2013 6:17 pm | Last updated: December 7, 2013 at 6:18 pm

us freezഡാലസ്: അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയില്‍ അമേരിക്ക വിറക്കുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കര, വ്യോമ ഗതാഗതവും വൈദ്യുതി ബന്ധങ്ങളും താറുമാറായി. വെള്ളിയാഴ്ച മാത്ര ം 1900 വിമാനസര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്തെ ഏറ്റവും വലിയ കൊറിയര്‍ കമ്പനിയായ യുണൈറ്റഡ് പാഴ്‌സല്‍ സര്‍വീസിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ പ്രവിശ്യാ ഗവര്‍ണര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. പലയിടങ്ങളിലും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

ടെക്‌സസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് വടക്ക് കിഴക്ക് ഒഹിയോ താഴ്‌വര വരെയാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ടവരെ ഹെലികോപ്റ്റര്‍ മാര്‍ഗം പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഡാലസിലാണ് രൂക്ഷമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടുന്നത്.