മുഖ്യമന്ത്രി നേരിട്ട് പരിഗണിച്ചത് 246 പരാതികള്‍

Posted on: December 6, 2013 1:40 pm | Last updated: December 6, 2013 at 1:40 pm

കല്‍പറ്റ: വയനാട് ജില്ലയിലെ പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ട് പരിഗണിച്ചത് 246 പരാതികള്‍. 10,264 പരാതികള്‍ ഓണ്‍ലൈനായി ലഭിച്ചതില്‍നിന്ന 246 പരാതികള്‍ നേരിട്ടുള്ള പരിഗണനയ്ക്ക് തെരഞ്ഞെടുത്തത്. എല്ലാ വിഭാഗം പരാതിക്കാര്‍ക്കും സ്വീകരിച്ച നടപടിയും നിജസ്ഥിതിയും വ്യക്തമാക്കുന്ന കത്തുകളയച്ചു. നേരിട്ട് കാണേണ്ടവര്‍ക്ക് ആ വിവരം അറിയിച്ചു കൊണ്ടുള്ള കത്തുകള്‍ അയച്ചു. ഇവര്‍ മുഴുവന്‍ നാല് ഗ്രൂപ്പുകളാക്കി സമയം അനുവദിക്കുകയുണ്‍ായി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്‍് ലഭിച്ച പരാതികള്‍ ജില്ലാതലത്തില്‍ തന്നെ പരിശോധിച്ച് 32.48 ലക്ഷം രൂപ അനുവദിച്ചു. എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിന് 5,860 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 1,259 അപേക്ഷകര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് നല്‍കി. ആവശ്യമായ രേഖകളില്ലാത്തതും അനര്‍ഹവുമായ അപേക്ഷകള്‍ തള്ളി. വികലാംഗ സഹായത്തിനായി 69 അപേക്ഷകള്‍ ലഭിച്ചതില്‍ മുഴുവനും പരിഹരിച്ചു. വീടും സ്ഥലവും ലഭിക്കുന്നതിന് ലഭിച്ച 660 അപേക്ഷകളില്‍ 35 എണ്ണം അനുവദിച്ചു. 528 എണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. ബാങ്ക് വായ്പകള്‍ക്ക് ഇളവ് ആവശ്യപ്പെട്ട് ലഭിച്ച 919 അപേക്ഷകളില്‍ 71 എണ്ണത്തില്‍ നടപടി തുടരുന്നു. എട്ടെണ്ണം തീര്‍പ്പാക്കി. 722 അപേക്ഷകള്‍ അര്‍ഹതയില്ലെന്ന് കണ്‍് തള്ളി. ജോലി സ്ഥിരപ്പെടുത്തുന്നതിനും മറ്റുമായി 214 അപേക്ഷകള്‍ ലഭിച്ചു. വൈദ്യുതിയും വെള്ളവും ലഭിക്കുന്നതിന് 92 അപേക്ഷകള്‍, വീട്ടു നമ്പര്‍ അനുവദിക്കുന്നതിന് 28, ഗതാഗത സൗകര്യത്തിനായി 80, ക്രമസമാധാനവുമായി ബന്ധപ്പെട്ട 12, ആരോഗ്യം 16, സ്‌കൂള്‍ അപ്ഗ്രഡേഷന്‍ 58, പഞ്ചായത്ത് സേവനങ്ങള്‍ 39, മറ്റ് സ്ഥാപനങ്ങള്‍ 612 എന്നിങ്ങനെയാണ് പ്രധാനപ്പെട്ട മേഖലകളില്‍ ലഭിച്ച പരാതികള്‍. ആകെ 1879 പരാതികളാണ് ഇതിനകം പരിഹരിക്കാനായത്. അരിവാള്‍ ബാധിതരായ ജില്ലയിലെ എല്ലാവര്‍ക്കും ചികിത്സാസഹായമായി പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിലവില്‍ ആദിവാസികള്‍ക്കുമാത്രമാണ് ഈ ആനുകുല്യമുള്ളത്. ഈ ആനുകൂല്യം എല്ലാവര്‍ക്കും നല്‍കണമെന്ന ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണിത്. ജില്ലയില്‍ എണ്ണൂറോളം രോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.