Connect with us

Wayanad

ഇന്നു മുതല്‍ പ്രതിഷേധ പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും

Published

|

Last Updated

കല്‍പറ്റ: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നയങ്ങള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ധം മൂലം ഒഴിവാക്കിയെന്നും ഇതിനാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചതെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയാണെന്ന് മലബാര്‍ വികസന മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി മാധവ്ഗാഡ്ഗില്‍ അധ്യക്ഷനായ കമ്മിറ്റി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങളില്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞതായും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ 2009 മുതല്‍ ഇന്ത്യ തുടര്‍ച്ചയായി നല്‍കിയ അപേക്ഷകളില്‍ 2012 ഫെബ്രുവരി 28ന് മാധവ്ഗാഡ്ഗിലിന്റെ അന്തിമ റിപ്പോര്‍ട്ട് യുനെസ്‌കോ ഇന്ത്യയുടെ ഔദ്യോഗിക രേഖയായി പരിഗണിച്ചിരിക്കുകയാണ്. പിന്നീട് കസ്തൂരിരംഗന്‍ കമ്മിറ്റിയെ ഇക്കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചതും റിപ്പോര്‍ട്ടിന്‍മേല്‍ കരട് രേഖ തയ്യാറാക്കിയതും ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി മാത്രമാണ്. ഇതില്‍ ദുരുഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചു. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിന് 1927 ലെ വനസംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ചു നടപ്പാക്കിയ ശക്തമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തിയാല്‍ മതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനങ്ങളെ വഞ്ചിക്കുന്ന ഗൂഡ നീക്കത്തിനെതിരെ ജില്ലയില്‍ ഇന്നുമുതല്‍ പ്രതിഷേധ പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. സത്യാവസ്ത ബോധ്യപ്പെടുത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും മലബാര്‍ മേഖലയിലെ എല്ലാ ജില്ലാകളിലും ബോധവത്കരണ പ്രചരണ പരിപാടികള്‍ നടത്തുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത സൈണ്‍ തോണക്കര, ബിനു മുണ്ടാട്ടില്‍ എന്നിവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest