Connect with us

Palakkad

എസ് വൈ എസ് വേറിട്ട് നില്‍ക്കുന്നത് മനുഷ്യ സ്പര്‍ശിയായ പ്രവര്‍ത്തനങ്ങളിലൂടെ: എം ബി രാജേഷ്‌

Published

|

Last Updated

കൊപ്പം: ഭൂരിഭാഗം സംഘടനകളും സ്വാര്‍ഥതയോടെയും സങ്കുചിത മനോഭാവത്തോടെയും പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യ സ്പര്‍ശിയായ സേവന പ്രവര്‍ത്തനങ്ങളിലൂടെ എസ് വൈ എസ് വേറിട്ട് നില്‍ക്കുകയാണെന്ന് എം ബി രാജേഷ് എം പി പറഞ്ഞു. യൗവനം നാടിനെ നിര്‍മിക്കുന്നുവെന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ കൊപ്പം സോണ്‍തല പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊയ്തീന്‍കുട്ടി അല്‍ഹസനി അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി കൃഷ്ണകുമാര്‍, ഡോ. അബ്ദുന്നാസര്‍ ഒറ്റപ്പാലം തുടങ്ങിയവര്‍ ആരോഗ്യബോധവത്ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയം, ഡോക്യൂമെന്ററി പ്രദര്‍ശനം, സാന്ത്വനം ക്ലബ്ബ് രൂപവത്കരണം നടന്നു.
സുലൈമാന്‍ ചുണ്ടമ്പറ്റ, കമ്മുക്കുട്ടി എടത്തോള്‍, ദാസന്‍ മാസ്റ്റര്‍, സി അലിയാര്‍ അഹ്‌സനി, എം ചന്ദ്രന്‍ , ബശീര്‍, റഹ്മാനി തെക്കുമല, സൈതലവി ഫൈസി, സയ്യിദ് അബ്ദുര്‍ റഊഫ് സഖാഫി, മുഹമ്മദുണ്ണി മുസ്‌ലിയാര്‍, റസാഖ് മിസ്ബാഹി, അബൂബക്കര്‍ സഖാഫി, ഉമര്‍ മദനി, അബ്ദുസ്സമദ് അന്‍സാര്‍ നഗര്‍, ശ്രീനു, എം സലിം, ബശീര്‍ ഫാളിലി പ്രസംഗിച്ചു.
കാലങ്ങളായി ജിവനക്കാരില്ലാതെ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് യൂനിറ്റ് എം പിക്ക് നിവേദനം നല്‍കി.