Connect with us

Malappuram

കല്ല്യാണത്തുംപള്ളിക്കല്‍ മദീനത്തുന്നസ്വീഹ ശിലാസ്ഥാപനം അഞ്ചിന്‌

Published

|

Last Updated

കല്‍പറ്റ: കല്ല്യാണത്തുുംപള്ളിക്കല്‍ വാദി നസ്വീഹ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന മദീനത്തുന്നസ്വീഹഅത്തഅ്‌ലീമിയ്യ (സെന്റര്‍ ഫോര്‍ നോളജ് ആന്‍ഡ് ക്വസ്റ്റ്)യുടെ ശിലാസ്ഥാപന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം അഞ്ചിന് വ്യാഴാഴ്ച ഉച്ചക്ക് 12നാണ് തറക്കല്ലിടല്‍ കര്‍മം. ഖമറുല്‍ ഉലമ ശൈഖുന കാന്തപുരവും മറ്റു സമുന്നത നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.
27 വര്‍ഷമായി വയനാട് ജില്ലയിലെ വെള്ളമുണ്ട കേന്ദ്രീകരിച്ച് ദര്‍സ് നടത്തി വരുന്ന സമസ്ത കേന്ദ്രമുശാവറ അംഗം പി ഹസന്‍ മൗലവി ബാഖവിയുടെ നേതൃത്വത്തിലാണ് മദീനത്തുന്നസ്വീഹ ആരംഭിക്കുന്നത്. വയനാട് ജില്ലയിലെ പൗരാണിക മുസ്‌ലിം കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട കല്ല്യാണത്തും പള്ളിക്കലിന്റെ ഹൃദയ ഭാഗത്ത് സ്ഥാപനത്തിനായി അഞ്ചു ഏക്കര്‍ സ്ഥലം സ്വന്തമായി വാങ്ങിയിട്ടുണ്ട്. ആയിരത്തിലധികം മുസ്‌ലിം കുടുംബങ്ങളും അതില്‍ തന്നെ വലിയൊരു ഭാഗം സയ്യിദന്മാരും താമസിക്കുന്ന പ്രദേശമാണ് പള്ളിക്കല്‍. അരനൂറ്റാണ്ട് മുമ്പ് യമനില്‍ നിന്ന് വന്ന സയ്യിദ് ശാഹുല്‍ മുര്‍തള തങ്ങളാണ് പള്ളിക്കലില്‍ ദീനീ പ്രബോധനവുമായി വന്നത്. മഹാനവര്‍കളുടെ മഖ്ബറയും പള്ളിക്കലിലാണ് സ്ഥിതി ചെയ്യുന്നത്. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസിഡന്റും, പി ഹസന്‍ മൗലവി ബാഖവി ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. ദഅ്‌വ കോളജ്, തഹ്ഫീളുല്‍ ഖുര്‍ആന്‍, പബ്ലിക് സ്‌കൂള്‍, വിമന്‍സ് അക്കാഡമി എന്നിവയാണ് പ്രധാന സംരംഭങ്ങള്‍. വിദ്യാഭ്യാസ വിദഗ്ധരും പ്രൗരപ്രമുഖരും എസ് വൈ എസ്, എസ് എസ് എഫ് മാനന്തവാടി സോണിലെ നേതാക്കളുമാണ് കമ്മിറ്റി ഭാരവാഹികള്‍. ശിലാസ്ഥാപന സമ്മേളന വിജയത്തിനായി സയ്യിദ് അബൂബക്കര്‍ ചെറിയ കോയ ഫൈസി ചെയര്‍മാനും, കെ അബ്ദുല്‍സലാം ഫൈസി കണ്‍വീനറും കമ്പ ആലി ഹാജി ട്രഷറുമായി സ്വാഗത സംഘം രൂപവത്കരിച്ചിട്ടുണ്ട്.

Latest