Connect with us

Malappuram

മണല്‍വാരല്‍ നിരോധം; ജില്ലയില്‍ വന്‍ മണല്‍ക്കൊള്ള

Published

|

Last Updated

വേങ്ങര: ജില്ലയില്‍ മണല്‍വാരല്‍ നിരോധിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുഴകളില്‍ നിന്നുള്ള അനധികൃത മണലെടുപ്പ് വര്‍ധിച്ചു. കഴിഞ്ഞ 27നാണ് ജില്ലയിലെ നദീ തടങ്ങളില്‍ നിന്നും കടല്‍ തീരത്ത് നിന്നുമുള്ള മണലെടുപ്പ് അനിശ്ചിതകാലത്തേക്ക് ജില്ലാ ഭരണകൂടം നിരോധിച്ചത്.
ദേശീയ പരിസ്ഥിതി വനം വകുപ്പ്, സ്റ്റേറ്റ് എണ്‍വയണ്‍മെന്റ് ഇംപാക്ട അസസ്‌മെന്റ് അതോറിറ്റിയുടെ അനുമതി പത്രങ്ങള്‍ കൂടാതെ നദീതടങ്ങളില്‍ നിന്നും ഖനനം നടത്തുന്നതും മണല്‍ വാരുന്നതും നിരോധിച്ച് ദേശീയ ഹരിത ട്രീബൂണല്‍ ചെന്നൈയുടെ ഉത്തരവാണ് നിരോധനം നടപ്പില്‍ വരുത്താന്‍ ഇടയാക്കിയത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്തിരുന്ന മണല്‍ പാസ് നിന്നതോടെ നിര്‍മാണ മേഖലയില്‍ ഉടലെടുക്കാനിടയുള്ള സ്തംഭനം മുതലെടുത്താണ് അനധികൃത മണലെടുപ്പ് മാഫിയ സംഘങ്ങള്‍ പുഴകളില്‍ നിന്നും വന്‍ തോതില്‍ മണലെടുപ്പ് നടത്തുന്നത്.
അംഗീകൃത മണല്‍ ലഭ്യമാവില്ലെന്ന കാരണത്താലുള്ള ഡിമാന്റ് മുതലെടുത്ത് വന്‍ സംഖ്യയാണിപ്പോള്‍ അനധികൃത വിതരണക്കാര്‍ ഇടാക്കുന്നത്. അംഗീകൃത ബില്‍ പ്രകാരം യൂണിറ്റില്‍ മൂവായിരം രൂപവരെയാണ് ഈടാക്കിയിരുന്നത്. ഈ സമയം അനധികൃത മണലിന് യൂണിറ്റിന് ആറായിരം രൂപ മുതല്‍ പതിനായിരം രൂപവരെയാണ് ഈടാക്കിയിരുന്നത്. അംഗീകൃത മണല്‍ നിന്നതോടെ യൂണിറ്റിന് പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെയാണ് അനധികൃത മണലിന് ഈടാക്കുന്നത്. നിര്‍മാണ മേഖലയിലെ ഡിമാന്റ് മുതലെടുക്കാന്‍ ഒരാഴ്ചയായിട്ട് വന്‍ തോതിലാണ് മാഫിയ മണല്‍ കൊള്ള നടത്തുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ മണലെടുപ്പ് നടക്കുന്ന വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ഊരകം, വേങ്ങര, പറപ്പൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട കടലുണ്ടിപുഴയിലെ തീരങ്ങളില്‍ നിന്ന് മാത്രം ദിവസം നൂറോളം ലോഡ് അന

Latest