സൂറത്തുല്‍ മുല്‍ക്: വിജ്ഞാന പരീക്ഷ

Posted on: December 1, 2013 12:46 am | Last updated: December 1, 2013 at 12:46 am

പരപ്പനങ്ങാടി: സയ്യിദ് അഹ്മദ് അല്‍ ബുഖാരി അനുസ്മരണ ഖുര്‍ആന്‍ ടാലന്‍ഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. സൂറത്തുല്‍ മുല്‍കിനെ അടിസ്ഥാനപ്പെടുത്തി പരപ്പനങ്ങാടി സിന്‍സിയര്‍ ഇസ്‌ലാമിക് അക്കാദമിയാണ് ടെസ്റ്റ് നടത്തുന്നത്. ദര്‍സ്, ദഅ്‌വ, അറബിക് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് (ബിരുദ ധാരികള്‍ ഒഴികെ) പങ്കെടുക്കാനുള്ള അവസരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാന സമ്മാനങ്ങള്‍ യഥാക്രമം 10001 രൂപ, 5001 രൂപ, 3001 രൂപയും സര്‍ട്ടിഫിക്കറ്റും തുടര്‍ന്നുള്ള പത്തു പേര്‍ക്ക് പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജനുവരി രണ്ടിന് രണ്ട് മണി മുതല്‍ നാല് മണി വരെ പരപ്പനങ്ങാടി ചിറമംഗലം സിന്‍സിയര്‍ അക്കാദമിയില്‍ പരീക്ഷ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 15. ബയോഡാറ്റ mirfani786 @gmail.com ലേക്ക് അയക്കണം. 9846494523, 9747323829.