Connect with us

National

തെലങ്കാന: പ്രത്യേക മന്ത്രസഭാ യോഗം ഡിസംബര്‍ മൂന്നിന് ചേരും

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ഡിസംബര്‍ മൂന്നിന് കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക യോഗം ചേരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ആന്ധാ വിഭജനവും തെലങ്കാന ബില്ലിന്റെ കരടും ചര്‍ച്ചാവിഷയമാകും. തെലങ്കാന വിഷയം ചര്‍ച്ചചെയ്യാന്‍ ചേരുന്ന അവസാന മന്ത്രിസഭാ യോഗമായിരിക്കും ചൊവ്വാഴ്ചത്തേതെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest