Connect with us

Kerala

സി പി എം പ്ലീനം: സമാപന റാലിയില്‍ പങ്കെടുക്കാതെ വി എസ് മടങ്ങി

Published

|

Last Updated

പാലക്കാട്: സി പി എം സംസ്ഥാന പ്ലീനത്തിന്റെ സമാപന റാലിയില്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തില്ല. പനിയായതിനാലാണ് വി എസ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.  രാവിലെ ഒമ്പത് മണിക്ക് തെന്ന വി എസ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. ഇന്നലെ പ്ലീനത്തില്‍ നടന്ന പൊതു ചര്‍ച്ചയില്‍ വി എസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലാവ്‌ലിന്‍, ടി പി കേസുകളില്‍ വി എസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്തി എന്നായിരുന്നു പ്ലീനത്തിലെ പ്രധാന വിമര്‍ശം.