പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് നേട്ടം

Posted on: November 27, 2013 12:00 pm | Last updated: November 27, 2013 at 12:40 pm

voteeeeeeeeeeeതിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. യുഡിഎഫ് 14 സീറ്റും എല്‍ഡിഎഫ് എട്ട് സീറ്റും ബിജെപി ഒരു സീറ്റും നേടി. നേരത്തെ 23 സീറ്റുകളില്‍ 15 സീറ്റാണ് യുഡിഎഫിനുണ്ടായിരുന്നത്. അതേസമയം നേരത്തെ അക്കൗണ്ടില്ലായിരുന്ന ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുകയും ചെയ്തു.
പത്തനംതിട്ടയിലെ റാന്നി പഞ്ചായത്തിലെ തെക്കേപ്പുറം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വാസുദേവന്‍ 132 വോട്ടിന് വിജയിച്ചു.
മലപ്പുറം നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ യുഡിഎഫിലെ മിഷാബ് 44 വോട്ടിന് വിജയിച്ചു. മാറാക്കര പഞ്ചായത്തിലെ യുഡിഎഫിലെ വി.പി ബഷീര്‍ 267 വോട്ടിന് വിജയിച്ചു. മലപ്പുറം തൃക്കലങ്ങാട് പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സഞ്ജീവ്കുമാര്‍ 88 വോട്ടിന് വിജയിച്ചു.