സ്കൂള്‍ കായിക മേളയില്‍ എറണാകുളത്തിന് കിരീടം

Posted on: November 26, 2013 4:53 pm | Last updated: November 26, 2013 at 4:53 pm

school meetകൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം കിരീടം തിരിച്ചുപിടിച്ചു. 251 പോയിന്റ് നേടിയാണ് എറണാകുളം ചാംപ്യന്‍മാരായത്. നിലവില്‍ ചാംപ്യന്‍മാരായ പാലക്കാട് 218 പോയിന്റുമായി രണ്ടാമതെത്തി. 110 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. ഒന്‍പതാം തവണയാണ് എറണാകുളം ചാംപ്യന്‍മാരാകുന്നത്.

സ്‌കൂള്‍ തലത്തില്‍ 100 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് എച്ച് എസ് എസ് വീണ്ടും ചാമ്പ്യന്മാരായി. ഏഴാം തവണയാണ് സെന്റ് ജോര്‍ജ് കിരീടം സ്വന്തമാക്കുന്നത്. 80 പോയിന്റുമായി കോതമംഗലത്തു നിന്നുള്ള മാര്‍ ബേസില്‍ സ്‌കൂളിനാണ് രണ്ടാം സ്ഥാനം.