Connect with us

Palakkad

ഇന്‍ഡെക്‌സ്‌പോ കേരള-2013: സെമിനാര്‍ ശ്രേദ്ധയമായി

Published

|

Last Updated

പാലക്കാട്: ഇന്‍ഡെക്‌സ്‌പോ കേരള 2013 ന്റെ രണ്ടാം ദിവസം നടന്ന സെമിനാര്‍ വിവിധ വിഷയങ്ങള്‍ കൊണ്ട് ശ്രേദ്ധയമായി. മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യ വിവരാവകാശ കമ്മീഷണറുമായിരുന്ന പാലാട്ട് മോഹന്‍ദാസ് മുഖ്യാതിഥിയായിരുന്നു. വ്യവസായ സംരംഭകര്‍ക്ക് ആവശ്യം വേണ്ടുന്ന നിലവാരത്തെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു.
ശമീം റഫീഖ് മുഖ്യ പ്രഭാഷകനായിരുന്നു. ലോക പ്രശസ്തിയാര്‍ജ്ജിച്ച ബോംബൈയിലെ ഡബ്ബാവാലകളുടെ മാനേജ്‌മെന്റ് വൈദഗദ്യം സെമിനാറില്‍ വേറിട്ട പഠനമായിരുന്നു. തുടര്‍ന്ന് ഒരു വനിതാ സംരംഭക എന്ന നിലയില്‍ ഇന്ത്യയിലെ പ്രശസ്ത വ്യവസായിയും ജി. ടെക് എക്യൂപ്‌മെന്റ്‌സ് കമ്പനിയുടെ എം ഡിയുമായ ഗീത വി നായര്‍ തന്റെ സ്ഥാപനങ്ങളെ ഉയര്‍ച്ചയിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് സംസാരിച്ചു.
ഏതൊരു പുരുഷന്റെ വിജയത്തിന്റെ പിന്നിലും ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടാവുമെന്ന ആപ്തവാക്യം മാറ്റി മറിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ പിന്നില്‍ നില്‍ക്കേണ്ടവരല്ല മറിച്ച് മുന്‍നിയില്‍ വരേണ്ട കാലം അതിക്രമച്ചിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂട്ട്‌സ് മള്‍ട്ടിക്ലിയിന്‍ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ചന്ദ്രശേഖര്‍ സംസാരിച്ചു. വ്യവസായ സംരം കരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കി.
കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായ എം എസ് എം ഇ ഡവലപ്പ്‌മെന്റ് ഇന്‍സിറ്റിയൂട്ട് സംസ്ഥാനതലത്തില്‍ വെണ്ടര്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഇന്‍ഡെക്‌സ്‌പോ സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ചു. പ്രീകോട്ട് മെറിഡിയന്‍ എം ഡി. എ അശ് വിന്‍ ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. എം എസ് എം ഇ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സവ്യസാചി പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എന്‍ കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കിപ്‌കോ ചെയര്‍മാന്‍ കെ എസ് മണി, എസ് രാധാകൃഷ്ണന്‍, എ പി പ്രഭു എന്നിവര്‍ സംസാരിച്ചു. ടെക്‌നിക്കല്‍ സെമിനാറില്‍ ഭാരത് പെട്രോളിയം കോര്‍പ്പേറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് കഞ്ചിക്കോട്, ഇന്‍സ്ട്രുമെന്റേഷന്‍, ബി ഇ എം എല്‍, എഫ് സി ആര്‍ ഐ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിദഗ്ദര്‍ പങ്കെടുത്ത് വിഷയാവതരണം നടത്തി.

Latest