സരിതയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: November 22, 2013 7:06 am | Last updated: November 22, 2013 at 8:06 am

തൃശൂര്‍: സോളാര്‍ തട്ടിപ്പിലെ പ്രതി സരിതാ എസ് നായരെ നെഞ്ച് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കി ഇവര തിരിച്ചയച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കാസര്‍കോട് കോടതിയില്‍ ഹാജരാക്കി പോലീസ് വാഹനത്തില്‍ മടങ്ങുന്നതിനിടെയാണ് സരിതക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ പോലിസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.