ഛത്തീസ്ഗഡില്‍ 75 ശതമാനം പോളിംഗ്

Posted on: November 19, 2013 7:51 pm | Last updated: November 19, 2013 at 7:51 pm

Chhatisgarhറായ്പൂര്‍: കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഛത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ 75 ശതമാനംപോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ അനിഷ്ഠസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്ത് പോളിംഗ് സ്‌റ്റേഷനുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റിനല്‍കിയതായി അധികൃതര്‍ അറിയിച്ചു. റായ്പൂര്‍, അംബികാപൂര്‍,പത്തന്‍ഖഡ്, റായ്ഖഡ് എന്നിവിടങ്ങളില്‍ 65 ശതമാനം മുതല്‍ 75 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ മികച്ച പോളിംഗാണ് വിവിധ മണ്ഡലങ്ങളില്‍ നിന്നും രേഖപ്പെടുത്തിയത്.
നവംബര്‍ 11ന് നടന്ന വോട്ടെടുപ്പില്‍ 67 ശതമാനംപേര്‍ വോട്ട് ചെയ്തിരുന്നു.