Connect with us

Kerala

ആറന്‍മുള വിമാനത്താവളത്തിന് അന്തിമാനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കി. ഇന്നലെയാണ് പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്.

നേരത്തെ ആറന്‍മുളക്ക് അനുമതി നല്‍കണമെന്ന വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇത് അനുമതിയായി കണക്കാക്കണമെന്ന ആവശ്യവുമുയര്‍ന്നിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് എം എല്‍ എമാരുടെ ഭാഗത്ത് നിന്നടക്കം ഉണ്ടായത്. എന്നാല്‍ എല്ലാ പ്രതിഷേധങ്ങളും തള്ളിക്കൊണ്ടാണ് വിമാനത്താവളത്തിന് അന്തിമാനുമതി നല്‍കിയിരിക്കുന്നത്.

പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിച്ചു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലത്താണ് വിമാനത്താവളം നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.

വിമാനത്താവളത്തിനെതിരെ വി എം സുധീരന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും സി പി എമ്മും രംഗത്തെത്തിയിട്ടുണ്ട്.